കൊച്ചി: എളംകുളം കവലയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ ദേവീഭാഗവത നവാഹയജ്ഞം ഇന്ന് തുടങ്ങും. പുളിക്കാപറമ്പ് ഡോ. എസ്.ഡി. പരമേശ്വരൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. ഇന്ന് രാത്രി 7ന് ആചാര്യവരണവും ദേവീമാഹാത്മ്യ പ്രഭാഷണവും. 29 വരെ ദിവസവും രാവിലെ 6ന് ഗണപതിഹോമം, 6.15ന് ലളിതാസഹസ്രനാമ ഗ്രന്ഥനമസ്കാരം, 7നും 9.15നും ഉച്ചയ്ക്ക് 2.30നും വൈകിട്ട് 4.15നും പാരായണവും പ്രഭാഷണവും. 22ന് രാവിലെ സരസ്വതി സ്തുതിജപം, ഉച്ചയ്ക്ക് ദേവീകവചം ചരട് പൂജ, 27ന് വൈകിട്ട് 6.30ന് സർവശ്വൈര്യ പൂജ, 28ന് വൈകിട്ട് കുമാരിപൂജ, 29ന് ഉച്ചയ്ക്ക് 12.30ന് മംഗളാരതി യജ്ഞസമർപ്പണം. ക്ഷേത്രത്തിലെ നവരാത്രി കലാപരിപാടികൾ നാളെ വൈകിട്ട് തുടങ്ങും.