
അങ്കമാലി: തുറവൂർ പെരിങ്ങാംപറമ്പ് ഗ്രാമോദയം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പത്താമത് ചായക്കടയിലെ പുസ്തക ചർച്ച നടന്നു. പെരിങ്ങാംപറമ്പ് കവലയിലെ ചായക്കടയിൽ നടന്ന പുസ്തക പച്ചയിൽ തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുകന്റെ അർദ്ധനാരീശ്വരൻ എന്ന നോവൽ മനീഷ ജോമോൻ അവതരിപ്പിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് എ.വി.ദേവരാജൻ , ലൈജു ആന്റണി, കെ.കെ. സുരേഷ്, കെ.കെ.ശിവൻ, ജോസഫ് പാറേക്കാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.