കൊച്ചി: ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധിദിനം വിപുലമായ ചടങ്ങുകളോടെ ആചരിക്കും. കടവന്ത്ര മട്ടലിൽ ക്ഷേത്രത്തിൽ രാവിലെ 8.30ന് വനിതാസംഘം ഭജന, ഗുരുപൂജ തുടർന്ന് 10.30ന് ഉപവാസ യജ്ഞം. ചടങ്ങുകൾ ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ അദ്ധ്യക്ഷനാകും. കൗൺസിലർമാരായ ആന്റണി പൈനുതറ, മാലിനി കുറുപ്പ്, എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് മധു എടനാട്, ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ, എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖാ പ്രസിഡന്റ് പി.വി. സാംബശിവൻ, സെക്രട്ടറി പി.എം. വത്സരാജ് , മാനേജർ മുരുകേശ് മട്ടലിൽ തുടങ്ങിയവർ പങ്കെടുക്കും.
12.30ന് പ്രസാദ് കാണിനാടിന്റെ പ്രഭാഷണം. 3.15ന് സമാധി ഗാനം, ഉപവാസ സമാപനം, പ്രസാദവിതരണം, ലഘുഭക്ഷണം എന്നിവ നടക്കും.
എസ്.എൻ.ഡി.പി യോഗം വൈറ്റില ശാഖയിൽ പ്രസിഡന്റ് ടി.ജി. സുബ്രഹ്മണ്യൻ പതാക ഉയർത്തും. രാവിലെ 9ന് ഗുരുപുഷ്പാഞ്ജലി. ഉപവാസം. പി.എൻ. മുരളീധരൻ, വിദ്യാസിജി, സുബിത ഷാജി എന്നിവർ പ്രഭാഷണം നടത്തും. തുടർന്ന് പ്രസാദ വിതരണം, സങ്കീർത്തന യാത്ര, ദീപാരാധന. സെക്രട്ടറി ടി.പി. അജികുമാർ, വനിതാ സംഘം സെക്രട്ടറി സന്ധ്യ സതീശൻ, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് അമൽ ജയപ്രകാശ്, കുമാരി സംഘം സെക്രട്ടറി ശ്രീലക്ഷ്മി സിജു തുടങ്ങിയവർ നേതൃത്വം നൽകും.