കൊച്ചി: എം.എസ്.സി​ എൽസ 3 കപ്പൽച്ചേതത്തെത്തുടർന്ന് ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് ക്ലെയിം നടപടിക്രമങ്ങൾ അടിയന്തരമായി ആരംഭിക്കണമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷനും ഗ്രീൻപീസ് ഇന്ത്യയും ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ ഇടപെടൽ ഉണ്ടായില്ലെങ്കിൽ പ്രതിസന്ധിയിലായ തീരദേശ കുടുംബങ്ങളെ നഷ്ടപരിഹാരം നടപടിക്രമങ്ങളിൽനിന്ന് ഒഴി​വാക്കാനുള്ള സാദ്ധ്യതയുമുണ്ടെന്ന് ഇവർ മുന്നറി​യി​പ്പ് നൽകി​. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്‌സൺ പൊള്ളയിൽ, ഗ്രീൻപീസ് ഇന്ത്യ ക്ലൈമറ്റ് ക്യാംപെയ്നറായ എസ്.എൻ. അമൃത എന്നി​വർ വാർത്താസമ്മേളനത്തി​ൽ പറഞ്ഞു.