
കാഞ്ഞിരമറ്റം: ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിൽ മലേപ്പള്ളിത്താഴത്ത് ചാക്കുകളിൽ മാലിന്യം നിറച്ച് വഴിയരികിൽ തള്ളിയവരെ കണ്ടെത്തി പതിനായിരം രൂപ പിഴയടപ്പിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എം. ബഷീർ, വി.ഇ.ഒ കെ.ആർ. രാജി, ഹരിത കർമ്മസേന അംഗങ്ങളായ ജിനി അനിൽകുമാർ, ഷൈലജ മണി എന്നിവരുടെ നേതൃത്വത്തിലാണ് മാലിന്യം തള്ളിയവരെ കണ്ടെത്തി പിഴയടപ്പിച്ചത്.