മുവാറ്റുപുഴ: ശ്രീനാരായണ ഗുരുദേവ 98-ാം മത് മഹാസമാധി ദിനം ഭക്തി നിർഭരമായി ആചരിക്കുന്നതിന് എസ്.എൻ.ഡി.പി യോഗം കടാതി ശാഖയിലും ഒരുക്കങ്ങൾ പൂർത്തിയായി. നാളെ രാവിലെ 9ന് കടാതി ഗുരുദേവ ക്ഷേത്രത്തിൽ ക്ഷേത്രം ശാന്തിയുടെ നേതൃത്വത്തിൽ നടക്കുന്ന ഗുരുപൂജയും തുടർന്ന് നൂറ് കണക്കിന് ഗുരുദേവ ഭക്തരുടെ ഉപവാസവും പ്രാർത്ഥനയും നടക്കും . ഉച്ചയ്ക്ക് നടക്കുന്ന സമാധിദിന സമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം മുവാറ്റു പുഴ യൂണിയൻ ഭാരവാഹികൾ സമാധിദിന സന്ദേശം നൽകും. നെടുങ്കണ്ടം യൂണിയൻ ഡയറക്ടർ ബോർഡ് മെമ്പർ. കെ .എൻ. തങ്കപ്പൻ ഗുരുദേവ പ്രഭാഷണം നടത്തും. ശാഖാ പ്രസിഡന്റ് ഷാജി.കെ.എസ്., വൈസ് പ്രസിഡന്റ് അഡ്വ. ദിലീപ് എസ്. കല്ലാർ, ശാഖാ സെക്രട്ടറി ഷാജി.എം.എസ്. , സമാധിദിനാചരണ കമ്മിറ്റി കൺവീനർ ഏ.എസ്. രാജേഷ് എന്നിവർ നേതൃത്വം നൽകും.