u
എൽ.ഇ.ഡി ബൾബ് നിർമ്മാണ പരിശീലന ക്ലാസിൽ പങ്കെടുത്ത വിദ്യാർത്ഥികൾ പരിശീലകർക്കും അദ്ധ്യാപകർക്കുമൊപ്പം

തൃപ്പൂണിത്തുറ: ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്‌കൂളിൽ ശാസ്ത്ര പ്രശ്നോത്തരി ക്ലബിന്റെ ആഭിമുഖ്യത്തിൽ ലോക ഓസോൺ ദിനാചരണം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി എൽ.ഇ.ഡി ബൾബുകൾ നിർമ്മിക്കാൻ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ഭൗതികശാസ്ത്ര ഗവേഷണ വിഭാഗം പ്രൊഫ. ഡോ. വി.ജി. ശ്രീജ പരിശീലന ക്ലാസെടുത്തു. ലബോറട്ടറി അസിസ്റ്റന്റ് പോൾ ആന്റണിയും കോളേജ് വിദ്യാർത്ഥിനികളും പരിശീലനത്തിന് നേതൃത്വം വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ എം.ആർ. രാഖി പ്രിൻസ്, സ്കൂൾ മാനേജർ എം.എൻ. ദിവാകരൻ, അദ്ധ്യാപകർ തുടങ്ങിയവർ സന്നിഹിതരായി.