ചോറ്റാനിക്കര: എസ്.എൻ.ഡി.പി യോഗം കെ.ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിൽ ശ്രീ നാരായണ ഗുരുദേവന്റെ മഹാസമാധി ദിനം 30 ശാഖകളിലും മഹാഗുരുപൂജ, ശാന്തിയാത്ര, ഉപവാസ പ്രാർത്ഥന, അന്നദാനം എന്നീ ചടങ്ങുകളോടെ ആചരിക്കും. യൂണിയൻ ആസ്ഥാനത്ത് വനിതാ സംഘത്തിന്റെയും യൂത്ത് മൂവമെന്റിന്റെയും നേതൃത്വത്തിൽ ഉപവാസ പ്രാർത്ഥനയും സംയുക്ത പ്രാർത്ഥനയും അന്നദാനവും നടക്കും. ശാഖകളിൽ നടക്കുന്ന ചടങ്ങുകൾക്ക് യൂണിയൻ പ്രസിഡന്റ്‌ ഇ.ഡി. പ്രകാശൻ, സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു, വൈസ് പ്രസിഡന്റ്‌ രഞ്ജിത് രാജപ്പൻ, വനിതാ സംഘം പ്രസിഡന്റ്‌ ധന്യ പുരുഷോത്തമൻ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ്‌ ഗൗതം സുരേഷ്ബാബു, സൈബർ സേനാ ചെയർമാൻ അഭിലാഷ് രാമൻ കുട്ടി, എ.പി. അജിത്, അമ്പിളി ബിജു, അച്ചു ഗോപി, രാജി ദേവരാജൻ, വത്സ മോഹൻ, രഞ്ജു പവിത്രൻ തുടങ്ങിയവർ നേതൃത്വം നൽകും