കുരീക്കാട്: എസ്.എൻ.ഡി.പി യോഗം കുരിക്കാട് ശാഖയിൽ രാവിലെ 9ന് ആരംഭിക്കുന്ന ഉപവാസം കണയന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കൺവീനർ എം.ഡി. അഭിലാഷ് ഉദ്ഘാടനം ചെയ്യും. തുടർന്ന് ഗുരുദേവ പഠന ക്ളാസ്, വിദ്യാർത്ഥികളുടെ ഗുരുദേവഭജൻ, കോട്ടയം സാന്ത്വന ട്രസ്റ്റിലെ മോട്ടിവേഷൻ ട്രെയിനർ വിഷ്ണുദാസിന്റെയും നാഗമ്പടം ശ്രീനാരായണ പഠനകേന്ദ്രത്തിലെ മഞ്ജുഷ ഷാജിയുടെയും പ്രഭാഷണം എന്നിവയുണ്ടാകും. വൈകിട്ട് 3ന് മഹാസമാധിപൂജയും തുടർന്ന് ഭഗവാന് പൂമൂടലും പ്രസാദ വിതരണവും ദീപാരാധനയും ദീപക്കാഴ്ചയും നടക്കും.