
മൂവാറ്റുപുഴ: മൂവാറ്റുപുഴ ഉപജില്ലാ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യന്മാർ. ജൂനിയർ വിഭാഗത്തിലാണ് കിരീടനേട്ടം. മൂവാറ്റുപുഴ നിർമ്മലാ കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ തർബിയത്ത് സ്കൂളിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് എബനേസർ വിജയ കിരീടം നേടിയത്.