bjp

ആലുവ: 'വികസിത കേരളം വികസിത ചൂർണ്ണിക്കര' എന്ന ആശയവുമായി ബി.ജെ.പി ചൂർണ്ണിക്കര പഞ്ചായത്ത് ശില്പശാല സംസ്ഥാന സെക്രട്ടറി ജിജി ജോസഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.സി. റെജി അദ്ധ്യക്ഷനായി. ജില്ല വൈസ് പ്രസിഡന്റ് പ്രമോദ് തൃക്കാക്കര, മണ്ഡലം പ്രസിഡന്റ് എം.യു. ഗോപുകൃഷ്ണൻ, ജനറൽ സെക്രട്ടറി പ്രദീപ് പെരുംപടന്ന, സെക്രട്ടറി എ.എസ്. സലിമോൻ, രമണൻ ചേലാകുന്ന്, സോമശേഖരൻ കല്ലുങ്കൽ, വിനുകുമാർ, ടി.കെ. സുരേഷ്, സജീഷ് അശോകപുരം തുടങ്ങിയവർ പ്രസംഗിച്ചു.