വൈപ്പിൻ : 98-ാ മത് ശ്രീനാരായണഗുരു മഹാ സമാധിദിനം നാളെ രാവിലെ മുതൽ ഉപവാസം, പ്രാർത്ഥന, പ്രഭാക്ഷണങ്ങൾ, കഞ്ഞിവീഴ്ത്ത്, പ്രസാദ വിതരണം, വൈകിട്ട് ദീപക്കാഴ്ച എന്നിവയോടെ വൈപ്പിൻ കരയിലെ വിവിധ കേന്ദ്രങ്ങളിലും ക്ഷേത്രങ്ങളിലും ആചരിക്കും.
എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയൻ ഓഫീസിലെ ഗുരുപ്രതിഷ്ഠയിൽ രാവിലെ ഗുരുപൂജയിൽ യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ, സെക്രട്ടറി ടി.ബി.ജോഷി, സതീഷ് ശാന്തി തുടങ്ങിയവർ പങ്കെടുക്കും. ചെറായി ഗൗരീശ്വര ക്ഷേത്ര മൈതാനിയിൽ ഉപവാസ യജ്ഞത്തിൽ സഭാ പ്രസിഡന്റ് കെ. കെ.പരമേശ്വരൻ,യോഗം ബോർഡ് മെമ്പർ കെ.പി. ഗോപാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിക്കും.
അയ്യമ്പിള്ളി പഴമ്പിള്ളി ക്ഷേത്രം അന്നദാന മണ്ഡപത്തിൽ ടി.ജി. വിജയൻ, ടി. ബി.ജോഷി, കെ.പി.കൃഷ്ണകുമാരി, കെ.പി.ഗോപാലകൃഷ്ണൻ, എം.കെ. മുരളീധരൻ തുടങ്ങിയവർ സംസാരിക്കും. മുനമ്പം ഗുരദേവ ക്ഷേത്രം, ചെറായി നെടിയാറ സുബ്രഹ്മണ്യ ക്ഷേത്രം,ചെറായി സഹോദരഭവനം റോഡ് എസ്. എൻ.ഡി.പി. ഗുരുമന്ദിരം, നായരമ്പലം നോർത്ത് ശാഖ , ഓച്ചന്തുരുത്ത് ശാഖ ഗുരുമന്ദിരം,എളങ്കുന്നപ്പുഴ ശാഖ ഓഫീസ്, പുതുവൈപ്പ് മഹാവിഷ്ണു ക്ഷേത്രം ഗുരുമണ്ഡപം, ഞാറക്കൽ ഈസ്റ്റ്ശാഖ ഗുരുമന്ദിരം എന്നിവിടങ്ങളിൽ ഉപവാസം, പ്രാർത്ഥന, അന്നദാനം,ദീപക്കാഴ്ച എന്നിവയോടെ സമാധിദിനം ആചരിക്കും.