പറവൂർ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിതരണ- സ്വീകരണ കേന്ദ്രങ്ങൾ സംബന്ധിച്ച അഭിപ്രായ വിവരണം അവതരിപ്പിക്കുന്നതിനായി ആലങ്ങാട് ബ്ലോക്ക് പരിധിയിലുള്ള രാഷ്ട്രീയ കക്ഷികളുടെ യോഗം 22 ന് ഉച്ചയ്ക്ക് 2 ന് ആലങ്ങാട് ബ്ലോക്ക് ഹാളിൽ നടക്കും. യോഗത്തിൽ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പ്രതിനിധികൾ പങ്കെടുക്കണമെന്ന് അസി. റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.