വൈപ്പിൻ : ഞാറക്കൽ ബാലഭദ്ര ദേവീക്ഷേത്രത്തിൽ നവരാത്രി നവാഹയജ്ഞത്തിന് 22 ന് തുടക്കമാകും. വൈകിട്ട് ഭദ്രദീപ പ്രതിഷ്ഠ ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ കെ. പി. വിശ്വനാഥൻ നിർവഹിക്കും. ഭാഗവതാചാര്യൻ രാമചന്ദ്രൻ തൊട്ടക്കാട്ട് ഭാഗവത മഹാത്മ്യ പ്രഭാക്ഷണം നടത്തും. 23 മുതൽ 28 വരെ വിവിധ പൂജകളോടെ ദേവി, ഭാഗവത യജ്ഞമുണ്ടാകും.
29 ന് നവരാത്രി ചടങ്ങുകൾ സിനിമ നടൻ ഷിബു തിലകൻ ഉദ്ഘാടനം ചെയ്യും. പ്രതിഭാ പുരസ്‌കാര ജേതാവ് പി.സി. ചന്ദ്രബോസിന് പിന്നണി ഗായകൻ വിജേഷ് ഗോപാലൻ അവാർഡ് സമ്മാനിക്കും. നടൻ എം.എ. ബാലചന്ദ്രനെയും ആദരിക്കും. തുടർന്ന് വിവിധ കലാപരിപാടികൾ.
30 ന് ദുർഗ്ഗാഷ്ടമി, നവഗ്രഹശാന്തിഹോമം, മധു മോഹനന്റെ ഫ്‌ളൂട്ട് മെലഡീസ്, ഒക്‌ടോബർ 1 ന് മഹാനവമി, നവാഹയജ്ഞസമാപനം, 2 ന് വിജയദശമി രാവിലെ 7 ന് വിദ്യാരംഭം, 11 വരെ സംഗീതാർച്ചന. ക്ഷേത്രം മേൽശാന്തി സുകുമാരൻ, പ്രസിഡന്റ് കെ. സിഗോപി, സെക്രട്ടറി എ. വി. ഭാസി, കെ. ബി. രാജേന്ദ്രൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.