photo

വൈപ്പിൻ : ഞാറക്കൽ പി.കെ.ബാലകൃഷ്ണൻ മെമ്മോറിയൽ ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന ഗ്രന്ഥശാലാ ദിനാചരണം വൈപ്പിൻ ആർട്ടിസ്റ്റ് വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി അനിൽ പ്ലാവിയൻസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ്ശിവദാസ് നായരമ്പലം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കണ്ണദാസ് തടിക്കൽ,ജോ. സെക്രട്ടറി കെ.കെ.രത്‌നൻ, ട്രഷറർ ഒ.ആർ.റെജി, സോജൻ വാളൂരാൻ,പി. കെ. രവീന്ദ്രൻ ലൈബ്രേറിയൻ ജിജി സോമൻ എന്നിവർ സംസാരിച്ചു.