
കോതമംഗലം : കോതമംഗലം മാർ തോമാ ചെറിയപള്ളിയുടെ കീഴിലുള്ള കോഴിപ്പിള്ളി ചക്കാലക്കുടി വി . യൽദോ മാർ ബസേലിയോസ് ചാപ്പലിൽ വാർഷിക പെരുന്നാൾ ആരംഭിച്ചു. വികാരി ഫാ.ജോസ് മാത്യു തച്ചേത്തുകുടി കൊടിയേറ്റി. സന്ധ്യാ നമസ്‌കാരത്തിന് ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പൊലീത്ത കാർമ്മികത്വം വഹിച്ചു. ഇന്ന് രാവിലെ 7.30 നുള്ള വി.മൂന്നിൻമേൽ കുർബാനക്കും മെത്രാപ്പൊലീത്ത മുഖ്യകാർമ്മികനായിരിക്കും. തുടർന്ന് പ്രദഷിണവും ഉണ്ടായിരിക്കും.