kogorpilli-school

പറവൂർ: കൊങ്ങോർപ്പിള്ളി ഗവ. ഹയർസെക്കൻഡറി സ്കൂളിന് ഇടപ്പിള്ളി ഐ.ഡി.ബി.ഐ ബാങ്ക് സി.എസ്.ആർ ഫണ്ടിൽ നിന്ന് 1.75 ലക്ഷം രൂപയുടെ പഠനോപകരണങ്ങൾ നൽകി. ലാപ്ടോപ്പ്, ഡെസ്ക്ക് ടോപ്പ്, പ്രിന്റർ എന്നിവ ഐ.ഡി.ബി.ഐ ബാങ്ക് ബ്രാഞ്ച് ഹെഡ് സനീഷ് സത്യൻ കൈമാറി. റിലേഷൻഷിപ്പ് മാനേജർ അനന്തു ബി. നായർ, സെയിൽസ് മാനേജർ സജീഷ്, പ്രിൻസിപ്പൽ എസ്. സുധ, പി.ടി.എ പ്രസിഡന്റ് എം.എ. ജെയിംസ്, ടി.കെ. രമേഷ്, എച്ച്. ജഗൻ, സി.ജെ. സുമി, ജെൻസൻ ആന്റണി, ശ്രീനന്ദ് വിനോദ് എന്നിവർ സംസാരിച്ചു.