
കാലടി: കർഷക ഭേരിയുടെ നേതൃത്വത്തിൽ കർഷകസംഘം സംഘടിപ്പിച്ച പുഷ്പകൃഷിയുടെ വിളവെടുപ്പ് വിശ്വകർമ്മപുരം അക്ഷരാത്മിക ലൈബ്രറി അങ്കണത്തിൽ വച്ച് കർഷക ഭേരി അങ്കമാലി ഏരിയാ ചെയർമാൻ കെ.പി. റെജീഷ് ഉദ്ഘാടനം ചെയ്തു. മലയാറ്റൂർ -നീലീശ്വരം പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ സി.എസ്.ബോസ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സാജൻ പാലമറ്റം, സി.പി.എം ഏരിയാ കമ്മിറ്റി അംഗം കെ.പി. ബിനോയ് , ആനി ജോസ്, വിജി രെജി, കെ.ജെ. ബോബൻ, ശാരഭാ വിജയൻ എന്നിവർ സംസാരിച്ചു. കർഷക സംഘം വില്ലേജ് പ്രസിഡന്റ് സ്മിതബേബി നേതൃത്വം വഹിച്ചു.