കൊച്ചി: കൊച്ചിൻ ക്ലിനിക്കൽ സൊസൈറ്റിയുടെ വാർഷികയോഗം എറണാകുളം സ്പെഷ്യലിസ്റ്റ്സ് ഹോസ്പിറ്റൽ സെമിനാർ ഹാളിൽ നടന്നു. സീനിയർ അനസ്തെറ്റിസ്റ്റ് ഡോ. ആർ. ഗോപിനാഥ് മോഡറേറ്ററായ പരിപാടിയിൽ എറണാകുളത്തെ വിവിധ ആശുപത്രികളിലെ ഡോക്ടർമാർ പങ്കെടുത്തു. ഡോ. നിക്സൺ ഡയസ് , ഡോ. അഭിജിത് ആന്റണി, ഡോ. അമൽ ഷാജി, ഡോ. ദിവ്യ ശ്യാം, ഡോ. ഷെയ്ക്ക് സുവേരിയ. ഡോ. ഷെരീഖ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു