കൊച്ചി: ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രയുടെ നവരാത്രി ദിനാഘോഷം 22 ന് വൈകിട്ട് 4ന് തുടങ്ങും. 9 ദിവസങ്ങളിലായി നടക്കുന്ന
പരിപാടികളിൽ കൊച്ചി ഭാരതീയ വിദ്യാഭവന്റെ സ്ഥാപനങ്ങളിലെ 500 പ്രതിഭകൾ പങ്കെടുക്കും. ഒക്ടോബർ 2ന് രാവിലെ 8ന് വിദ്യാരംഭത്തോടെ നവരാത്രി ആഘോഷങ്ങൾ സമാപിക്കുമെന്ന് ഭാരതീയ വിദ്യാഭവൻ ഡയറക്ടർ ഇ. രാമൻകുട്ടി അറിയിച്ചു.