കൂത്താട്ടുകുളം: എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം ശാഖയുടെ നേതൃത്വത്തിൽ നാളെ 22 ന് ശ്രീനാരായണ ഗുരുസമാധി ദിനാചരണവും പ്രഭാഷണവും സംഘടിപ്പിക്കും. ഗുരുദേവക്ഷേത്രത്തിൽ രാവിലെ ഗുരുപൂജ, സമൂഹപ്രാർത്ഥന, ഗുരുദേവകൃതികളുടെ പാരായണം, ഉപവാസം, അന്നദാനം എന്നിവ ഉണ്ടാകും. കോട്ടയം സേവാനികേതനിലെ പ്രമോദ് തമ്പി പ്രഭാഷണം നടത്തും.