stelin
മണീട് ഗവ. എൽ. പി സ്‌കൂളിന് നൽകുന്ന ലാപ്‌ടോപ്പ് റിനോക്‌സ് ഫൗണ്ടേഷൻ ചെയർമാൻ സ്‌റ്റെലിൻ പുല്ലംകോട് ഹെഡ്മിസ്ട്രസ് പ്രീന എൻ.ജോസഫിന് കൈമാറുന്നു

കൊച്ചി: മണീട് ഗവ. എൽ.പി സ്‌കൂൾ സ്മാർട്ട് ക്ലാസിലേക്ക് റിനോക്‌സ് ഫൗണ്ടേഷൻ ലാപ്‌ടോപ്പ് നൽകി. പഞ്ചായത്ത് പ്രസിഡന്റ് പോൾ വർഗീസ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വൈസ് പ്രസിഡന്റ് മോളി തോമസ് അദ്ധ്യക്ഷയായി. റിനോക്‌സ് ഫൗണ്ടേഷൻ ചെയർമാൻ സ്‌റ്റെലിൻ പുല്ലംകോട് ഹെഡ്മിസ്ട്രസ് പ്രീന എൻ. ജോസഫിന് ലാപ്‌ടോപ്പ് കൈമാറി. ഫൗണ്ടേഷൻ പ്രൊജക്ട് മാനേജർമാരായ പി.ആർ. ശ്രീലക്ഷ്മി, കെ.പി. നിവിത, എൻ.കെ. സംഗീത, അദ്ധ്യാപിക പി.ആർ. രാജി തുടങ്ങിയവർ സംസാരിച്ചു.