എടയ്ക്കാട്ടുവയൽ: വട്ടപ്പാറ പള്ളിക്കകാവ് ഭഗവതി ക്ഷേത്രത്തിലും കൈപ്പട്ടൂർ നരസിംഹസ്വാമി ക്ഷേത്രത്തിലും മോഷണം. പള്ളിക്കകാവ് ക്ഷേത്രത്തിലെ 3 ഭണ്ഡാരങ്ങളുടെ പൂട്ട് തകർത്ത് പണം കവർന്നു. 15000 രൂപയോളം നഷ്ടമായിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. ചുറ്റുമതിലിനകത്തെയും ആലിനോട് ചേർന്നുള്ള പുറത്തേയും ഭണ്ഡാരങ്ങളിൽ നിന്നാണ് പണം കവർന്നത്.
നരസിംഹസ്വാമി ക്ഷേത്രത്തിലെ ഒരു ഭണ്ഡാരത്തിന്റെ പൂട്ട് തകർത്തിട്ടുണ്ട്. വഴിപാട് കൗണ്ടറിന്റെ പൂട്ട് തകർത്തു അകത്തുകയറി മേശവലിപ്പിൽ നിന്നും പണം കവർന്നു. വ്യാഴാഴ്ച പുലർച്ചെ ക്ഷേത്രനട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പള്ളിക്കകാവ് ക്ഷേത്രത്തിലെ നിരീക്ഷണ ക്യാമറയിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.