zeebra-line

കോതമംഗലം : കോതമംഗലം ടൗണിലെ റോഡിൽ സീബ്രാ ലൈനുകൾ വരച്ചു. പി.ഒ ജംഗ്ഷനിലും ബേസിൽ ജംഗ്ഷനിലും ചെറിയപള്ളിത്താഴത്തുമാണ് കഴിഞ്ഞ ദിവസം രാത്രി സീബ്രാ ലൈനുകൾ വരച്ചത്. ഇതുമൂലം കാൽനടക്കാർക്ക് ആശ്വാസമായി.

റോഡിൽ ഏറെ നാളുകളായി സീബ്രാ ലൈനുകൾ ഉണ്ടായിരുന്നില്ലെന്ന് കേരളകൗമുദിയിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. സീബ്രാ ലൈനുകൾ ഇല്ലാതിരുന്നതിനാൽ വിദ്യാർത്ഥികൾ അടക്കമുള്ളവർ റോഡ് മുറിച്ച് കടക്കാൻ ബുദ്ധിമുട്ടുകയായിരുന്നു.