
പെരുമ്പാവൂർ : ഇളമ്പകപ്പിള്ളി തൃവേണി റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികളും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് സി.എൻ. ജനാർദ്ദനൻ അദ്ധ്യക്ഷനായി.ബിന്ദു ഉണ്ണി, ബിജു പോൾ ജിതിൻ ചന്ദ്രൻ, സി.ജി. സോമൻ, സുരേഷ് ബാബു എന്നിവർ സംസാരിച്ചു.