ഉദയപേരൂർ: എസ്.എൻ.ഡി.പി യോഗം ശ്രീനാരായണ വിജയസമാജം 1084-ാം നമ്പർ ശാഖ യോഗത്തിന്റെയും വനിതാ സംഘം, യൂത്ത് മൂവ്‌മെന്റ്, കാവടി സംഘം, കുടുംബയൂണിറ്റ് തുടങ്ങിയ പോഷക സംഘടനകളുടെയും നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധിദിനം ഭക്തിനിർഭരമായി ആചരിക്കും. രാവിലെ 8ന് ഗുരുപൂജ, തുടർന്ന് ഗുരുസമക്ഷം പഠന ക്ലാസിലെ കുട്ടികളുടെ ഗുരുദേവ കൃതികളുടെ ആലാപനം, വനിത സംഘത്തിന്റെ നേതൃത്വത്തിൽ പ്രാർത്ഥന. 10ന് ഉപവാസം ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കണയന്നൂർ താലൂക്ക് ചെയർമാൻ മഹാരാജ ശിവാനന്ദൻ അദ്ധ്യക്ഷനാകും. കൺവീനർ എം.ഡി. അഭിലാഷ് സമാധിദിന സന്ദേശം നൽകും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, വാർഡ് മെമ്പർ പി. ഗഗാറിൻ തുടങ്ങിയവർ പ്രസംഗിക്കും. ആകാശവാണി റിട്ട. അസിസ്റ്റന്റ് ഡയറക്ടർ ശ്രീകുമാർ മുഖത്തല പ്രഭാഷണം നടത്തും. 3.30 ന് സമൂഹ പ്രാർത്ഥന, മഹാസമാധിപൂജ, പ്രസാദ വിതരണം. വൈകിട്ട് 6.30ന് ദീപാരാധന, സമ്പൂർണ ദീപക്കാഴ്ച എന്നിവ നടക്കും.