
കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിലെ ആശാ പ്രവർത്തകരെ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ആദരിച്ചു. ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. മഴുവന്നൂർ മണ്ഡലം പ്രസിഡന്റ് റെജിൻ രവി അദ്ധ്യക്ഷനായി. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ മുഖ്യാതിഥിയായി. യൂത്ത് കോൺഗ്രസ് ഐരാപുരം മണ്ഡലം പ്രസിഡന്റ് ഷാഹിർ മുഹമ്മദ്, നിയോജകമണ്ഡലം പ്രസിഡന്റ് ജൈസൽ ജബ്ബാർ, സഹകരണ ബാങ്ക് സെക്രട്ടറി അരുൺ വാസു, കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജയിൻമാത്യു, ഡി.സി.സി സെക്രട്ടറി എം.ടി. ജോയ്, ഐ.എൻ.ടി.യു.സി റീജിയണൽ പ്രസിഡന്റ് എം.പി. സലീം, ജെയിംസ് പാറേക്കാട്ടിൽ, അനു വർഗീസ്, എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ 19 ആശവർക്കർമാരെയും പാലിയേറ്റീവ് നഴ്‌സിനെയുമാണ് ആദരിച്ചത്.