
കോലഞ്ചേരി: ദേശീയ തലത്തിൽ ഉയർന്ന നിലവാരം പുലർത്തിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ 'മിനിസ്റ്റേഴ് സ് അവാർഡ് ഫോർ എക്‌സെലൻസ്' കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്റി ഡോ. ആർ. ബിന്ദു സമ്മാനിച്ചു. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ കോളേജ് ട്രസ്റ്റ് ചെയർമാൻ ബാബു പോൾ, പ്രിൻസിപ്പൽ ഡോ. ജീൻ എ. വർഗീസ്, വൈസ് പ്രിൻസിപ്പൽ ഡോ. കെ.പി. ജോസ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. യു.ജി.സിയുടെ നാക് അക്രഡിറ്റേഷനിലെ ഉയർന്ന നിലവാരമായ എ ഡബിൾ പ്ലസ് ഗ്രേഡ് നേടിയാണ് സെന്റ് പീറ്റേഴ്സ് കോളേജ് അവാർഡിന് അർഹമായത്. കോളേജിയറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ കെ. സുധീർ, നാക് ഉപദേശകൻ ഡോ. ദേവേന്ദ്രർ കാവടെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.