bjp

കോലഞ്ചേരി: പ്രധാനമന്ത്റിയുടെ 75-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി യുവമോർച്ച എറണാകുളം ഈസ്​റ്റ് ജില്ലാ കമ്മി​റ്റിയുടെ നേതൃത്വത്തിൽ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോലഞ്ചേരി മെഡിക്കൽ കോളേജിൽ ബി.ജെ.പി എറണാകുളം ഈസ്​റ്റ് ജില്ലാ പ്രസിഡന്റ് പി.പി. സജീവ് ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ പ്രസിഡന്റ് അനന്തു സജീവ് അദ്ധ്യക്ഷനായി. ബി.ജെ.പി കോലഞ്ചേരി മണ്ഡലം പ്രസിഡന്റ് അരുൺകുമാർ, യുവമോർച്ച ജില്ലാ ഭാരവാഹികളായ രാഹുൽ രാജൻ, അഡ്വ. എസ്. അഭിരാമി, ആര്യൻ അജി, ചിയാൻ ശ്രീനാഥ്, ദിലീപ് ജോസഫ്, നിമിഷ് സന്തോഷ്, കെ.ജി. ഗോകുൽ, കെ.എസ്. വിഭീഷ് കുമാർ നൈസൺ ജോൺ എന്നിവർ സംബന്ധിച്ചു.