കളമശേരി: കളമശേരി നഗരസഭയിലെ പൊട്ടച്ചാൽ, പരുത്തേലി പ്രദേശങ്ങളിൽ പ്രളയ - വെള്ളക്കെട്ട് സാദ്ധ്യതകൾ പൂർണമായി ഒഴിവാക്കുന്നതിനുവേണ്ടി നടപ്പാക്കുന്ന പ്രളയ നിവാരണ പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയായി. 11.93 കോടി രൂപയുടേതാണ് നിർമ്മാണക്കരാർ. മേരിമാത കൺസ്ട്രക്ഷൻസിന് ആണ് കരാർ ലഭിച്ചത്. പദ്ധതിക്ക് നേരത്തെ 14.5 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. പ്രഖ്യാപിച്ച സമയപരിധിക്കുള്ളിൽ തന്നെ പദ്ധതി പൂർത്തിയാക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

 വെള്ളക്കെട്ട് ഒഴിവാക്കുക ലക്ഷ്യം

അൽഫിയ നഗർ, അറഫാ നഗർ, വിദ്യാനഗർ, കൊച്ചി സർവകലാശാല തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളക്കെട്ട് പൂർണമായി ഒഴിവാക്കുന്നത് ലക്ഷ്യമിട്ടാണ് റീ ബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കുന്നത്.

ജലവിഭവ വകുപ്പ് മാപ്പിംഗ് നടത്തി ബോക്സ് കൽവർട്ട് ഉപയോഗിച്ച് വീതി കൂട്ടി തോട് സംരക്ഷിക്കുന്നതാണ് പദ്ധതി. കൈയേറ്റം മൂലം തോടിന്റെ വീതി ഗണ്യമായി കുറഞ്ഞിരുന്നു.

പദ്ധതി പ്രവർത്തനങ്ങൾ

1. 1037 മീറ്റർ ദൈർഘ്യത്തിൽ തോടിന്റെ വീതി കൂട്ടും.

2. കൽവർട്ടും പുന:സ്ഥാപിക്കും

3. പ്രളയജലം നിൽക്കാൻ സാദ്ധ്യതയുള്ള ഉയർന്ന വിതാനം അടിസ്ഥാനമാക്കിയാണ് ബോക്സ് കൽവർട്ട് സ്ഥാപിക്കും.