തൃപ്പൂണിത്തുറ: എരൂർ ശ്രീ നാരായണ ഗുരുവരാശ്രമ സംഘം ശ്രീ ഗുരു മഹേശ്വര ക്ഷേത്രത്തിൽ ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനാചരണം നടക്കും. നാളെ രാവിലെ അഞ്ചിന് നിർമ്മാല്യ ദർശനം, 6 മണിക്ക് ഗുരുപൂജ, 9.30ന് പതാക ഉയർത്തൽ. തുടർന്ന് 10.30ന് ഗുരുദേവ സ്തുതി ഗീതങ്ങൾ, ഉച്ചപൂജ. 11 മുതൽ. 2മണി വരെ സമൂഹസദ്യ. വൈകിട്ട് 3.20ന് വിശേഷാൽ പൂജ. 3.30ന് ശാന്തി യാത്ര. 6.30 ന് ദീപാരാധനയും ദീപക്കാഴ്ചയും. തുടർന്ന് ഭജന നടക്കും