കോലഞ്ചേരി: സെന്റ് പീ​റ്റേഴ്‌സ് കോളേജ് നാഷണൽ സർവീസ് സ്‌കീം യൂണി​റ്റും രക്തദാന ഫോറവും ചേർന്ന് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രക്തദാൻ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് ക്യാമ്പ് നടത്തിയത്. പ്രിൻസിപ്പൽ ഡോ. ജീൻ എ. വർഗീസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ഡോ. കെ.പി. ജോസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ സുബിൻ ബാലചന്ദ്രൻ, ആശ പോൾ, രക്തദാന ഫോറം കോ ഓർഡിനേ​റ്റർ ജീൻ അലക്‌സാണ്ടർ, വൊളന്റിയർ സെക്രട്ടറിമാരായ അമൃതമോൾ സജീവ്, സുജിത്ത് വി. സുനിൽ എന്നിവർ സംസാരിച്ചു.