cpm

കാക്കനാട് :ഖത്തർ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അമേരിക്കൻ സാമ്രാജ്യത്വ താത്പ്പര്യങ്ങൾക്കായി നടത്തുന്ന കടന്നാക്രമണങ്ങ ളിൽ പ്രതിഷേധിച്ച് സി.പി.എം തൃക്കാക്കര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാമ്രാജ്യത്വ വിരുദ്ധ ദിനാചരണം നടത്തി.സംസ്ഥാന കമ്മിറ്റി അംഗം എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ടി. എ. സുഗതൻ അദ്ധ്യക്ഷനായി.സി.കെ.മണി ശങ്കർ , അഡ്വ.എ.ജി.ഉദയകുമാർ, കെ.ടി.എൽദോ,സി.എൻ. അപ്പുകുട്ടൻ, അഡ്വ.എ.എൻ. സന്തോഷ്, കെ.ആർ.ജയചന്ദ്രൻ , മീനു സുകുമാരൻ ,കെ.വി.അനിൽ കുമാർ ,സി.കെ.ശശി എന്നിവർ സംസാരിച്ചു.