കോലഞ്ചേരി: ക്ഷീര വികസന വകുപ്പിന്റെ പുൽക്കൃഷി വികസന പദ്ധതിയുടെ ഭാഗമായി വടവുകോട് ബ്ളോക്ക് പഞ്ചായത്ത് പരിധിക്കുള്ളിൽ കുറഞ്ഞത് 20 സെന്റിന് മുകളിൽ തീറ്റപുൽ കൃഷി ചെയ്യാൻ താത്പര്യമുള്ളവരിൽ നിന്ന് ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. 21 നകം www.ksheerasree.kerala.gov.in പോർട്ടൽ മുഖേന രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കണം.