കളമശേരി: ബസിന്റെ ലൈറ്റ് ഡിം ചെയ്യാത്തതിനെ തുടർന്ന് ഉണ്ടായ തർക്കത്തിൽ ഇരുചക്ര വാഹന യാത്രക്കാരനെ ആകമിച്ചതിന് ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. ബംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന ആഡംബര ബസിലെ ഡ്രൈവർ ചേർത്തല എഴുപുന്ന കൊച്ചുതറ വീട്ടിൽ അനു ഹർഷിനെയാണ് (24) കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂർ കുറ്റിച്ചിറ വെള്ളിക്കുളങ്ങര കളമ്പാടൻ വീട്ടിൽ ജിജോ ജോർജിനെ(24)
തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്.
കളമശേരി അപ്പോളോ ടയേഴ്സിന് സമീപം ദേശീയപാതയിൽ വ്യാഴാഴ്ച രാത്രിയിലാണ് ജിജോ ജോർജിന് തലയ്ക്കടിയേറ്റത്. തുടർന്ന് നാട്ടുകാർ ബസ് വളഞ്ഞപ്പോൾ ഡ്രൈവർ ബസ് മുഴുവൻ പൂട്ടി അകത്തിരുന്നു. തുടർന്ന് നാട്ടുകാർ ദേശീയപാത ഉപരോധിക്കുകയും വൻ ഗതാഗത കുരുക്കുണ്ടാകുകയും ചെയ്തു. പൊലീസ് എത്തി രാത്രിയിൽ തന്നെ ഡ്രൈവറെ പിടികൂടി. ഇന്നലെ കോടതിയിൽ ഹാജരാക്കി.