കിഴക്കമ്പലം: വിലങ്ങിലെ സ്വകാര്യ കമ്പനിയിൽ പ്ളാസ്റ്റിക് ക്രേറ്റ് കഴുകുന്ന യന്ത്രത്തിനുള്ളിൽ കൈ കുടുങ്ങിയത് പട്ടിമറ്റം ഫയർഫോഴ്സ് യൂണിറ്റിന്റെ സഹായത്തോടെ രക്ഷിച്ചു. കമ്പനി ജീവനക്കാരനായ അനിൽകുമാറിന്റെ കൈയാണ് കുടുങ്ങിയത്. യന്ത്രം പ്രവർത്തിപ്പിക്കുന്നതിനിടെ അബദ്ധത്തിൽ കൈ കുടുങ്ങുകയായിരുന്നു. ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് യന്ത്രത്തിന്റെ ചെയിൻ കട്ട് ചെയ്ത് മാറ്റിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാർ നേതൃത്വം നൽകി.