കൊച്ചി: അന്താരാഷ്ട്ര സമുദ്രതീര ശുചീകരണ ദിനത്തോടനുബന്ധിച്ചു കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല വിദ്യാർത്ഥികൾ ഇന്ന് ഫോർട്ടുകൊച്ചി തീരം ശുചീകരിക്കും. മറൈൻബയോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ചിന്റെ (എൻ.സി.സി.ആർ) സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സർവകലാശാല എൻ.എസ്.എസ് യൂണിറ്റും തേവര സേക്രഡ് ഹാർട്ട്, സെന്റ് ആൽബർട്സ്, മാല്യങ്കര എസ്.എൻ.എം കോളേജ് വിദ്യാർത്ഥികളും പങ്കുചേരും.