പള്ളുരുത്തി: ഇടക്കൊച്ചി കണ്ണങ്ങാട്ട് പി.കൃഷ്ണപിള്ള വായനശാലയ്ക്ക് പടിഞ്ഞാറ് വശം പുറമ്പോക്ക് തോട് കൈയേറി കല്ല്ഭിത്തി നിർമ്മിക്കുന്നതായി നാട്ടുകാരുടെ പരാതി. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് സ്വകാര്യ വ്യക്തി ഭിത്തി നിർമ്മാണം തുടങ്ങിയത്.
ഭിത്തി നിർമ്മിക്കുന്നത് പൊതുതോട് കൈയേറിയാണെന്ന് കാണിച്ച് നാട്ടുകാർ വില്ലേജിൽ പരാതി നൽകി. മഴക്കാലത്ത് അക്വിനാസ് കോളേജ് മുതൽ പ്രദേശങ്ങളിലെ വെള്ളം ഒഴുകി പോകുന്നതിനുള്ള ഏക വഴി ഈ തോടാണെന്ന് കെട്ടിയടക്കുന്നതെന്ന് നാട്ടുകാർ പരാതി പറഞ്ഞു. പരാതിയെ തുടർന്ന് വില്ലേജ് അധികൃതർ സ്ഥലത്തെത്തി സ്ഥലം ഉടമക്ക് സ്റ്റോപ്പ് മെമ്മോ നൽകി. അതേ സമയം ലാൻഡ് സർവേ അധികൃതർ അളന്നു നൽകിയ ഭൂമിയിലാണ് ഭിത്തി നിർമ്മാണം നടത്തുന്നതെന്ന് സ്ഥലം ഉടമ പറഞ്ഞു. പുറമ്പോക്ക് തോട് കൈയേറിയെന്ന് കാണിച്ച് പ്രദേശത്ത് നാട്ടുകാർ പോസ്റ്ററുകൾ പതിപ്പിച്ചിട്ടുണ്ട്.