
കൊച്ചി: വ്യാപകമായി പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടുന്നതിനെതിരെയും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ പോസ്റ്റോഫീസുകൾ സ്വകാര്യവത്ക്കരിക്കുന്നതിന്റെ ഭാഗമായി പോസ്റ്റൽ ഡിപ്പാർട്‌മെന്റ് നടത്തിവരുന്ന പരിഷ്‌കരങ്ങൾക്കെതിരെയും നാഷണൽ ഫെഡറേഷൻ ഒഫ് പോസ്റ്റൽ എംപ്ലോയീസ് (എൻ.എഫ്.പി.ഇ) ജനകീയ പ്രതിരോധ ശൃംഖല തീർത്തു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കെ.വി. മനോജ് ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് സി യൂണിയൻ പ്രസിഡന്റ് എം.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ലിയോ മൈക്കിൾ, കോൺഫെഡറേഷൻ ഒഫ് റെസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ വൈസ് പ്രസിഡന്റ് രംഗദാസ പ്രഭു, എഡ്രാക് സെക്രട്ടറി ടി.എസ്. മാധവൻ, എസ്. ധന്യ, വി.എസ്. പ്രവീൺ, എം. ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.