കൊച്ചി: തേക്ക് ഉത്പാദനത്തിലെ സുസ്ഥിരവളർച്ചയും വ്യാപാരസാദ്ധ്യതകളുടെ വിപുലീകരണവും ലക്ഷ്യമിട്ടുള്ള നിർദ്ദേശങ്ങൾ മുന്നോട്ടുവച്ച് ലോക തേക്ക് സമ്മേളനം സമാപിച്ചു. കൊച്ചി ഗ്രാൻഡ് ഹയാത്ത് കൺവെൻഷൻ സെന്ററിൽ മൂന്നു ദിവസങ്ങളിലായി നടന്ന സമ്മേളനത്തിൽ 40ഓളം രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ദ്ധരും ഗവേഷകരും വ്യവസായ പ്രതിനിധികളും പങ്കെടുത്തു. ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച്ച് ആൻ എഡ്യൂക്കേഷൻ ഡയറക്ടർ ജനറൽ കാഞ്ചൻ ദേവി മുഖ്യാതിഥിയായി. 15 വർഷത്തിനകം വിളവെടുക്കാനാവുന്ന തേക്ക് പ്ലാന്റേഷനുകൾ പ്രോത്സാഹിപ്പിക്കണമെന്ന് കേരള ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി.കൃഷ്ണൻ പറഞ്ഞു. വനം പരിസ്ഥിതി മന്ത്രാലയം ഇൻസ്‌പെക്ടർ ജനറൽ ഒഫ് ഫോറസ്റ്റ്‌സ് കെ.ബി. സിംഗ്, ഐ.ടി.ടി.ഒ പ്രൊജക്ട് മാനേജർ ടെത്ര യാൻവാർഡി, യു.എൻ ഫുഡ് ആൻ അഗ്രികൾചർ ഓർഗനൈസേഷൻ ഫോറസ്ട്രി ഓഫിസർ കെനിച്ചി ഷോനോ, ഇന്റർനാഷണൽ യൂണിയൻ ഒഫ് ഫോറസ്റ്റ് റിസർച്ച് ഓർഗനൈസേഷൻസ് സീനിയർ അഡ്‌വൈസർ മിഷേൽ ക്ലെയ്ൻ, കെ.എഫ്.ആർ.ഐ ഡയറക്ടർ കണ്ണൻ വാര്യർ തുടങ്ങിയവർ പങ്കെടുത്തു.