ആലുവ: അശോകപുരത്തെ മിച്ചഭൂമി കളിസ്ഥലമായി നിലനിറുത്തി ആവശ്യത്തിന് സ്ഥലം വാങ്ങുന്നതിന് വായ്പയെടുക്കാൻ ചൂർണിക്കര ഗ്രാമപഞ്ചായത്തിന് അനുമതി നൽകുമെന്ന് മന്ത്രി കെ. രാജൻ ഉറപ്പ് നൽകിയതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു.
അശോകപുരത്തെ 50 വർഷത്തോളം പഴക്കമുള്ള മിച്ചഭൂമി നാട്ടുകാർ കളിസ്ഥലമായാണ് ഉപയോഗിക്കുന്നത്. ഇവിടെ ലൈഫ് ഗുണഭോക്താക്കൾക്ക് ഭവനങ്ങൾ നിർമ്മിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇതേതുടർന്നാണ് 1.04ഏക്കർ വരുന്ന ഗ്രൗണ്ടിന് തുല്യമായ ഭൂമി വിലകൊടുത്ത് വാങ്ങി ലൈഫ് ഗുണഭോക്തക്കൾക്കായി നൽകുന്നതിന് റവന്യു മന്ത്രി കെ. രാജൻ അനുമതി നൽകിയത്. വായ്പയെടുക്കുവാൻ അനുമതി നൽകണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അറിയിച്ചു.