
അങ്കമാലി: കേരള സംഗീത നാടക അക്കാഡമി സംഘടിപ്പിച്ചിട്ടുള്ള മൂന്ന് ദിവസത്തെ ത്രിഭംഗി മദ്ധ്യമേഖല ദേശീയ നൃത്തോത്സവം അങ്കമാലിയിൽ തുടങ്ങി. അക്കാഡമി ചെയർപേഴ്സൺ മട്ടന്നൂർ ശങ്കരൻകുട്ടി നൃത്തോത്സവം ഉദ്ഘാടനം ചെയ്തു. അക്കാഡമിയുടെ പേര് കേരള നൃത്ത വാദ്യ സംഗീത നാടക അക്കാഡമി എന്നാക്കണമെന്ന് ചെയർമാൻ നിർദേശിച്ചു. അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ആമുഖപ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയർപേഴ്സൺ അഡ്വ. കെ.കെ. ഷിബു അദ്ധ്യക്ഷനായി. ബെന്നി ബഹനാൻ എംപി മുഖ്യാതിഥിയായിരുന്നു. മുൻമന്ത്രി അഡ്വ. ജോസ് തെറ്റയിൽ, ഫെസ്റ്റിവൽ ഡയറക്ടർ ചിത്ര സുകുമാരൻ, അക്കാഡമി നിർവാഹക സമിതിയംഗം ജോൺ ഫെർണാണ്ടസ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സെക്രട്ടറി അഡ്വ. വി.കെ. ഷാജി, നഗരസഭാ കൗൺസിലർ ടി.വൈ. ഏല്യാസ്, സ്വാഗതസംഘം ജനറൽ കൺവീനർ ടോണി പറമ്പി, ബി.ആർ. വിക്രംകുമാർ, ജോർജ് എസ്. പോൾ എന്നിവർ സംസാരിച്ചു. കൾച്ചറൽ സൊസൈറ്റി ഒഫ് അങ്കമാലിയുടെയും എറണാകുളം ജില്ലാ കേന്ദ്രകലാസമിതിയുടെയും സഹകരണത്തോടെയാണ് നൃത്തോത്സവംസംഘടിപ്പിച്ചിട്ടുള്ളത്