ഫോർട്ട്‌കൊച്ചി: കസ്റ്റംസ് ജെട്ടിക്ക് സമീപമുള്ള റിസോർട്ടിലെ വേസ്റ്റ് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് കെട്ടിടത്തിൽ അഗ്‌നിബാധ. ഹോട്ടൽ ഫോർട്ട് ഹൗസിന്റെ ഓല മേഞ്ഞ കെട്ടിട ഭാഗത്താണ് തീ പിടിച്ചത്.ഇന്നലെ വൈകിട്ട് അഞ്ചേകാലോടെയാണ് സംഭവം. മട്ടാഞ്ചേരിയിൽ നിന്നെത്തിയ അഗ്‌നിശമന സേനയുടെ രണ്ട് യൂണിറ്റ് ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. സമീപ കെട്ടിടങ്ങളിലേക്ക് പടരാതെ തീ നിയന്ത്രണ വിധേയമാക്കിയതിനാൽ വലിയ അപകടം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. സ്റ്റേഷൻ ഓഫീസർ എസ്. സുരേഷ്, സീനിയർ ഫയർ ആൻഡ് റസ്‌ക്യൂ ഓഫിസർ സുഭാഷ്, ഫയർമാൻമാരായ ബിനോയ് മാർട്ടിൻ, എം. മനു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.