
അങ്കമാലി: ഒരുമിച്ച് താമസിച്ചിരുന്ന യുവാവിനെയും യുവതിയെയും വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. അങ്കമാലി പീച്ചാനിക്കാട് വെള്ളിലപ്പൊങ്ങ് തൈപറമ്പിൽ വീട്ടിൽ പരേതനായ വർക്കിയുടെ മകൻ ഏല്യാസ് (46,) പാലക്കാട് ഒലവക്കോട് കാവിൽപാട് കല്ലംപറമ്പ് വീട്ടിൽ കൃഷ്ണൻകുട്ടിയുടെ മകൾ ബബിത (37) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ബബിതയെ കിടപ്പുമുറിയിലാണ് മരിച്ചനിലയിൽ കണ്ടെത്തിത്. ഏല്യാസിനെ അവശനിലയിൽ ശൗചാലയത്തിനുള്ളിലാണ് കണ്ടത്. ഉടൻ തന്നെ കളമശേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും വിഷം ഉള്ളിൽ ചെന്നാണ് മരിച്ചിരിക്കുന്നത്. ബബിതയുടെ മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി. ബബിത ഗർഭിണിയാണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. മൃതദേഹം പാലക്കാട്ടേയ്ക്ക് കൊണ്ടുപോയി. ഏല്യാസിന്റെ മൃതദേഹം ശനിയാഴ്ച കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തും.