ph

കാലടി: കാഞ്ഞൂർ പാറപ്പുറം പുനമഠം വീട്ടിൽ തയ്യൽ കടയുടമയെ സ്ഥാപനത്തിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പറപ്പുറം സ്വദേശി ചെല്ലപ്പനെയാണ് (64) മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകുന്നേരമായിട്ടും തയ്യൽക്കട തുറക്കാത്തതിനെ തുടർന്ന് നാട്ടുകാർ കട തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. കാലടി പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.