u
കോൺക്രീറ്റ് മിശ്രിത വീണതിനെ തുടർന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ റോഡ് കഴുകി വൃത്തിയാക്കുന്നു

തൃപ്പൂണിത്തുറ: കോൺക്രീറ്റ് മിക്സിംഗ് ലോറിയിൽ നിന്ന് റോഡിൽ വീണ കോൺക്രീറ്റ് മിശ്രിതത്തിൽ തെന്നി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിക്ക് ഇരുമ്പനം ബിവറേജസ് ഷോപ്പിന് സമീപമാണ് സംഭവം. തൃപ്പൂണിത്തുറയിൽ നിന്ന് അമ്പലമുഗൾ ഭാഗത്തേക്ക് പോയ ലോറിയിൽ നിന്നാണ് മിശ്രിതം വീണത്. നഗരസഭാ മുൻ കൗൺസിലർ ടി.കെ. സുരേഷിന്റെ നേതൃത്വത്തിൽ പൊലീസും അഗ്നിരക്ഷാസേ സേനാംഗങ്ങളും റോഡ് വൃത്തിയാക്കി. ലോറിയുടെ ചോർച്ച അടച്ചശേഷം വാഹനം കൊണ്ടുപോയി.