hobkiran

മൂലമറ്റം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ മരിച്ചു. കഴിഞ്ഞ വെളളിയാഴ്ച്ച ധന്വന്തരി ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിലാണ് മൂലമറ്റം കൊറ്റനാൽ കിരൺ മാത്യുവിന് (32) പരിക്കേറ്റത്. സംസ്‌കാരം ഇന്ന് രാവിലെ 11ന് വാഴക്കുളം വടകോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പിതാവ്: മാത്യു. മാതാവ്: ഷൈനി. ഭാര്യ: ജെംസി ജോണി (നഴ്‌സ്, സൗദി അറേബ്യ). സഹോദരി: കാജൽ മാത്യു (യു.എസ്.എ).