കൊച്ചി: ഓണാഘോഷത്തിനിടെ സംഘർഷത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു. രവിപുരത്തെ കാറ്ററിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളുടെ ആഘോഷത്തിനിടെ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. രവിപുരത്തെ ഒരു ഹോട്ടലിൽ ആയിരുന്നു പരിപാടി. ഇതിനിടെ ജൂനിയറായ മൂന്ന് വിദ്യാർത്ഥികൾ മുണ്ട് ധരിച്ച് വന്നതാണ് സീനിയേഴ്സിനെ ചൊടിപ്പിച്ചത്.

ഇതേച്ചൊല്ലി ഉച്ചയ്ക്ക് വാക്കേറ്റമുണ്ടായി. തുടർന്ന് വൈകിട്ടുണ്ടായ കൈയാങ്കളിയിലാണ് ജൂനിയറായ അബിനി ജോയ്ക്ക് (19) കൈയ്ക്ക് കുത്തേറ്റത്. പരിക്കേറ്റ വിദ്യാർത്ഥിയിൽ നിന്ന് പരാതിയില്ലെന്ന് എഴുതി വാങ്ങിയ ശേഷമാണ് ആശുപത്രിയിൽ പോകാൻ അനുവദിച്ചതെന്ന് സഹപാഠികൾ പറഞ്ഞു. ഒരു മണിക്കൂറോളം ജൂനിയർ വിദ്യാർത്ഥികളെ ഹോട്ടലിൽ തടഞ്ഞുവച്ചു.