അങ്കമാലി: ആയുർവേദ ദിനത്തോട് അനുബന്ധിച്ച് അങ്കമാലി നഗരസഭ ഓഡിറ്റോറിയത്തിൽ മുനിസിപ്പൽതല ക്വിസ് മത്സരം നടത്തി. നഗരസഭ ചെയർപേഴ്സൺ അഡ്വ. ഷിയോപോൾ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മനു നാരായണൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിത ഷിജോയ് കില റിസോഴ്സ് പേഴ്സൺ പി. ശിശി എന്നിവർ പങ്കെടുത്തു. മെഡിക്കൽ ഓഫീസർ ഡോ. പി.ജി.ശ്രീലത ബോധവത്കരണ ക്ലാസെടുത്തു. ഒന്നാം സ്ഥാനം മിത്ര ബിജു (ഹോളി ഫാമിലി ഹൈ സ്കൂൾ), രണ്ടാം സ്ഥാനം അഭിജിത്ത് എസ്.എസ് ( സെന്റ് ജോസഫ്സ് ഹൈസ്കൂൾ) കരസ്ഥമാക്കിയ ഇരുവരും ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യരായി.