കാഞ്ഞിരമറ്റം : എസ്.എൻ.ഡി.പി യോഗം അമ്പല്ലൂർ 1798-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ 21ന് ശാഖാ കമ്മിറ്റി പ്രസിഡന്റ്‌ എ. ആർ. മോഹനന്റെ നേതൃത്വത്തിൽ നടക്കുന്ന ഗുരു സമാധി ആചാരണം കെ.ആർ. നാരായണൻ സ്മാരക തലയോലപറമ്പ് യൂണിയിൻ പ്രസിഡന്റ് ഇ. ഡി. പ്രകാശൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു അനുഗ്രഹ പ്രഭാഷണം നടത്തും. ഗുരു നിത്യ ചൈതന്യയുടെ ശിഷ്യനും എഴുത്തുകാരനും പ്രഭാഷകനുമായ ഷൗക്കത്ത് മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് ശാന്തിയാത്രയും പുഷ്പ്പാർച്ചനയും നടക്കും.